IndiaLatest

ഹോകി ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

“Manju”

ന്യൂഡെല്‍ഹി: ഒളിമ്പിക്സ് പുരുഷ ഹോകിയില്‍ വെങ്കല മെഡല്‍ ഇന്‍ഡ്യയിലേക്ക് എത്തിച്ച പുരുഷ ഹോകി ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍ഡ്യയുടെ വിജയത്തെ ചരിത്രമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എല്ലാ ഇന്‍ഡ്യക്കാരുടെ മനസിലും ഈ ദിവസം കൊത്തിവയ്ക്കപ്പെട്ടതുപോലെ ഓര്‍മയിലുണ്ടാവുമെന്നും വെങ്കല മെഡല്‍ ഇന്‍ഡ്യയിലേക്ക് എത്തിച്ച പുരുഷ ഹോകി ടീമിലെ ഓരോ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ എന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

രാജ്യത്തിന്റെ യുവതലമുറയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് നേട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു. 1980ന് ശേഷം ഹോകിയില്‍ ഇന്‍ഡ്യ ഒളിമ്പിക് മെഡല്‍ നേടുന്നത് ഇതാദ്യമായാണ്. ഒളിമ്പിക്സ് പുരുഷ ഹോകിയില്‍ ജര്‍മനിയെ തോല്‍പ്പിച്ചാണ് ടീം ഇന്‍ഡ്യ ഈ ചരിത്ര വിജയം സ്വന്തമാക്കിയത്.

Related Articles

Back to top button