Uncategorized

മാനസികാരോഗ്യമില്ലാത്ത 10,000 ത്തോളം മസ്തിഷ്‌കങ്ങള്‍; സര്‍വകലാശാലയുടെ ശേഖരത്തിൽ

“Manju”

 

ഡെമാർക്ക് ; മരണപ്പെട്ട പതിനായിരത്തോളം ആളുകളുടെ മസ്തിഷ്‌കങ്ങള്‍ സൂക്ഷിച്ച്‌ വെച്ച്‌ സര്‍വകലാശാല. ഡെന്‍മാര്‍ക്ക് യൂണിവേഴ്സിറ്റി ഓഫ് ഒഡെന്‍സാണ് ലോകത്തിലെ എറ്റവും വലിയ മനുഷ്യ മസ്തിഷ്‌ക ശേഖരം സ്വന്തമായുള്ളത്.

1982- ന് മുന്‍പ് മാനസികാരോഗ്യ കുറവുള്ള 9,479 ആളുകളില്‍ നിന്നാണ് ശരീരഭാഗം ശേഖരിച്ചത്. പ്രമുഖ ഡാനിഷ് മനശാസ്ത്രജ്ഞന്‍ എറിക് സ്ട്രോംഗ്രെന്‍ തന്റെ ഗവേഷണ പഠനങ്ങള്‍ക്കായി 1945-ല്‍ ആരംഭിച്ചതാണ് ഈ ശേഖരം

പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വേളയിലാണ് ഇവ ശേഖരിക്കപ്പെട്ടത് എന്നാണ് സൂചന. എന്നാല്‍ പോസ്റ്റ് മോര്‍ട്ട്ം നടപടി കൂടുതല്‍ ചിട്ടയാക്കിയതിന് ശേഷം മനുഷ്യമസ്തിഷ്‌ക്കങ്ങള്‍ ശേഖരിച്ച്‌ വെക്കുന്ന രീതി അവസാനിച്ചു. സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും മരണപ്പെട്ടവരെയാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ആ കാലത്ത് മാനസിക രോഗികളെ ഭാരമായാണ് സമൂഹം കണ്ടിരുന്നത്. അതിനാല്‍ തന്നെ ഈ നടപടിയെ ചോദ്യം ചെയ്യാന്‍ ആരും മുതിര്‍ന്നില്ല. ഇത് സംബന്ധിച്ച ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ ഇവ ഫോര്‍മാലിനിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മസ്തിഷ്‌ക്കങ്ങള്‍ എന്ത് ചെയ്യണമെന്ന് ചോദ്യം ഉയര്‍ന്നപ്പോള്‍ ഡെന്മാര്‍ക്കിന്റെ സ്റ്റേറ്റ് എത്തിക്സ് കൗണ്‍സില്‍ ഇവയുടെ സംരക്ഷണം ഏറ്റെടുത്തു. ശാസ്ത്രീയ പഠനങ്ങള്‍ക്ക് ഇവ ഉപയോഗിക്കാനാണ് കൗണ്‍സിലിന്റെ തീരുമാനം.

 

 

Related Articles

Check Also
Close
  • ……
Back to top button