IndiaLatest

സായി ടീച്ചറിന് പിന്നാലെ വെെറലായി മൗമിത ടീച്ചര്‍

“Manju”

സിന്ധുമോള്‍ ആര്‍

കൊവിഡ് പ്രതിസന്ധിയെതുടര്‍ന്ന് രാജ്യത്ത് സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍, മിക്ക സംസ്ഥാനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റുമായി. ഇപ്പോള്‍ ഇതാ, പുനെയില്‍ നിന്നുള്ള ഒരു അദ്ധ്യാപിക മൗമിതയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കാരണമറിയേണ്ടേ?
ഓണ്‍ലൈനായി കുട്ടികള്‍ക്ക് ക്ലാസ് എടുക്കണം. എന്നാല്‍, മൗമിതയുടെ കൈവശം ട്രൈപോഡ് ഇല്ല. ക്ലാസ് എടുക്കുകയും വേണം. അവസാനം , മൗമിത കണ്ടെത്തിയ സൂത്രമാണ് കൗതുകമായത്. ഒരു ഹാംഗര്‍, നീളമുള്ള തുണികഷണങ്ങള്‍, ഒരു കസേര ഇത്രയും കൊണ്ട് ഒരു താല്‍ക്കാലിക ട്രൈപോഡ് ഉണ്ടാക്കി. അതില്‍ ഫോണ്‍ വച്ച്‌ കെട്ടി ഒറ്റനോട്ടത്തില്‍ ഫോണ്‍ ഒരു തൊട്ടിലില്‍ ഇരിക്കുകയാണെന്ന് തോന്നും.

മൗമിത ടീച്ചര്‍ തന്നെയാണ് തന്റെ ലിങ്ക്ഡ് ഇന്‍ അക്കൗണ്ടില്‍ ഈ ചിത്രം ഷെയര്‍ ചെയ്തത്. തുടര്‍ന്ന്, അത് മറ്റൊരാള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഇതോടെ, ചിത്രം, അദ്ധ്യാപികയ്ക്ക് ആദരവും ആശംസകളുമായി ലോകം തന്നെയെത്തി. ഈ അദ്ധ്യാപികയുടെ ആത്മാര്‍ത്ഥതയ്ക്ക് മുമ്ബില്‍ നമിച്ചുപോകുന്നെന്നാണ് ഏവരും പറയുന്നത്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുധ രാമനും സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഈ ചിത്രം പങ്കുവെച്ചു. ‘ഒരുപാട് ഊര്‍ജ്ജവും പ്രതീക്ഷയും നല്‍കുന്ന ചിത്രം. ഈ രസതന്ത്ര അദ്ധ്യാപികയുടെ ആത്മാര്‍ത്ഥത ചിത്രത്തില്‍ വ്യക്തം’ – സുധ രാമന്‍ കുറിച്ചു.’ട്രൈപോഡ് ഒന്നും കിട്ടാത്തതു കൊണ്ട് വീട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനു വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയ താല്‍ക്കാലിക ഇന്ത്യന്‍ ട്രൈപോഡ്’ – എന്ന് പറഞ്ഞുകൊണ്ടാണ് മൗമിത ചിത്രം ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ചത്.

Related Articles

Back to top button