IndiaLatest

ബസ് ബേയില്‍ പുഷ്പവസന്തമൊരുക്കി പുല്ലാഞ്ഞോളി ശിവന്‍

“Manju”

എരഞ്ഞിക്കല്‍ (കോഴിക്കോട്) : അമ്പലപ്പടി ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പ് പൂന്തോട്ടത്തിനായി നിര്‍മ്മിച്ച സ്ഥലം കാടുമൂടികിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. തന്റെ വീടിന്റെ മുന്‍വശം എന്നതിലുപരി പൊതുഇടം ശുചിത്വപൂര്‍ണ്ണമായിരിക്കുക എന്ന ആശയത്തോടുകൂടിയായിരുന്നു ചെടികള്‍ നട്ടുവളര്‍ത്തിയത്. എരഞ്ഞിക്കല്‍ പി.വി.എസ് ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്നും ലാബ് അസിസ്റ്റന്‍റായി വിരമിച്ചതിന് ശേഷം കൂടുതല്‍ സമയവും ചിലവഴിക്കുന്നത് ചെടികളോടൊപ്പമാണ്. ചെടികള്‍ക്കൊപ്പം പച്ചക്കറികളും നട്ട് പിടിപ്പിച്ചിട്ടുണ്ട് ഈ പച്ചക്കറികളില്‍ നിന്നും ലഭിച്ച വിളകള്‍ കോവിഡ് ബാധിതരായ കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. വഴിയാത്രികര്‍ക്ക് കണ്ണിനും മനസ്സില്‍ സന്തോഷം പകരുന്ന കാഴ്ചതന്നെയാണ് ശിവന്‍ തന്റെ വീടിന് മുന്‍പില്‍ ചെയ്തിരിക്കുന്നത്. തന്നോടൊപ്പം ഭാര്യ ശ്രീജയും, മകന്‍ ആദര്‍ശ്(പി.വി.എസ് ഹെെസ്കൂളിലെ ഹിന്ദി അദ്ധ്യാപകന്‍) സുഹൃത്തുക്കളും ഈ ഉദ്ദ്യമത്തില്‍ കൂടെയുണ്ട്. ചെടികളും പൂക്കളും എന്നും വസന്തമായി നിലനില്‍ക്കട്ടെ.

റിപ്പോര്‍ട്ടര്‍ : സുഗീഷ് കുഞ്ഞിരാമന്‍

Related Articles

Back to top button