IndiaLatest

കൊവിഡ് ബാധിച്ച തമിഴ്നാട് എം.എല്‍.എയുടെ ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു

“Manju”

ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്ന ശ്രീപെരുമ്പത്തൂര്‍ എം.എല്‍.എയും എ.ഐ.എ.ഡി.എം.കെ നേതാവുമായ കെ പളനിയുടെ ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹത്തിന്‍റെ ബന്ധുക്കളെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. കുടുംബാംഗങ്ങളില്‍ മൂന്നുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം ഇപ്പോള്‍ ചികിത്സയിലാണ്.

ചികിത്സയില്‍ കഴിയുന്ന എം.എല്‍.എയുടെ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ച കൊവിഡ് ബാധിച്ച്‌ ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും ചെന്നൈ ചെപ്പോക്ക് എം.എല്‍.എയുമായ ജെ അന്‍പഴകന്‍ മരിച്ചിരുന്നു.

Related Articles

Back to top button