Latest

പാഠപുസ്തക അവലോകന കമ്മിറ്റി പിരിച്ചുവിട്ട് കർണ്ണാടക

“Manju”

ബംഗ്ലൂരു: പാഠപുസ്തക അവലോകന കമ്മിറ്റി പിരിച്ചുവിട്ട് കർണ്ണാടക സംസ്ഥാന സർക്കാർ. പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് നടപടി. കൂടുതൽ പഠനത്തിന് ശേഷം വിദ്യാഭ്യാസവകുപ്പിന് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

കമ്മിറ്റി ഇടക്കാലത്തല്ല പരിച്ചുവിട്ടത്. പാഠപുസ്തക അവലോകനം നടത്താനാണ് ഏൽപ്പിച്ചത്. അതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു. റിപ്പോർട്ടുമായി ബന്ധപ്പെട്ട എതിർ വാദങ്ങളും സർക്കാർ പരിഗണിച്ചിട്ടുണ്ട്. കർണ്ണാടകയിലെ ബസവണ്ണയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളെ ചൊല്ലിയുള്ള വിവാദം ഇതിനിടെ ഉയർന്നതും സർക്കാർ പരിഗണിച്ചെന്നും ബൊമ്മെ പറഞ്ഞു.

പന്ത്രണ്ടാം നൂറ്റാണ്ടിലെ കർണ്ണാടകയിലെ സാമൂഹ്യ നവോത്ഥാന നായകനായ ബസവണ്ണയുടെ ജീവിതം പഠിപ്പിക്കുന്ന ഭാഗം ഒഴിവാക്കിയതിനെതിരെ ഒരു വിഭാഗം സന്യാസിമാരും പ്രമുഖരും രംഗത്ത് വന്നിരുന്നു. പത്താംക്ലാസുകാരെ പഠിപ്പിച്ച ഭാഗങ്ങളിൽ ചരിത്രവസ്തുത വളച്ചൊടിച്ചെന്നായിരുന്നു പരാതി. ഇതിനിടെ ബംഗ്ലൂരു നഗരത്തിന്റെ നിർമ്മാതാവ് കെംപെ ഗൗഡയെക്കുറിച്ചുള്ള പാഠഭാഗം പുതുതായി ചേർത്തതായും ബൊമ്മെ അറിയിച്ചു.

Related Articles

Back to top button