KeralaLatest

പയ്യോളി തീരദേശത്ത് ഡെങ്കിപ്പനി പടരുന്നു.

“Manju”

വി.എം സുരേഷ് കുമാർ

വടകര : പയ്യോളി നഗരസഭയിലെ തീര്‍ദേശ മേഖലയില്‍ ഡെങ്കിപ്പനി പടര്ന്ന് പിടിക്കുന്നു. തീരദേശത്തെ 31, 33 ഡിവിഷനുകളിലാണ് നേരത്തെ മൂന്ന്‍ കേസുകള്‍ റിപ്പോര്ട്ട് ചെയ്തത്. ഇന്നലെ പുതുതായി ഒരാള്‍ക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരില്‍ രണ്ട് പേരുടെ രോഗം തുടക്കത്തിലെ കണ്ടെത്തിയതിനെ തുടര്‍ന്നു വീടുകളില്‍ നിരീക്ഷണത്തിലാണ്. മറ്റ് രണ്ട് പേര്‍ ആശുപത്രികളിലും. പ്രദേശത്ത് കൊതുക് നിർമ്മാർജന പ്രവർത്തനത്തിൻ്റെ ഭാഗമായി ഫോഗിംഗ് നടത്തി.

കൊതുകിൻ്റെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ ഒരാഴ്ചയായി നടന്നു വരികയാണ്. തുടർന്നും പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങളും ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തുവാൻ വാർഡ്തല സാനിറ്റേഷൻ കമ്മിറ്റികൾ തീരുമാനിച്ചു. പനിയും ശരീര വേദനയുമാണ് രോഗ ലക്ഷണങ്ങള്‍. വാർഡ് കൗൺസിലർമാരായ കെ. പി. സബിത, വി വി അനിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ വിജയൻ, ടി.കെ അശോകൻ, ജിനി ബിയർലി എന്നിവർ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

 

Related Articles

Back to top button