IndiaLatest

ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ ആശുപത്രിയില്‍

“Manju”

ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസ തടസവും അനുഭവപെട്ടതിനെ തുടര്‍ന്നാണ് സത്യേന്ദര്‍ ജെയിനെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്നലെ രാത്രിയാണ് ആരോഗ്യ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് അദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തും. കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തില്‍ സത്യേന്ദര്‍ ജെയിന്‍ പങ്കെടുത്തിരുന്നു.

Related Articles

Back to top button