KeralaKozhikodeLatest

വടകര ടൗണിൽ ജൂവലറി കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ രണ്ടുപേർ പിടിയിൽ

“Manju”

വി.എം.സുരേഷ്കുമാർ

വടകര : വടകര ടൗണിൽ ജൂവലറി കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ രണ്ടുപേർ പോലീസിന്‍റെ പിടിയിലായി. ഒരാൾ ഓടിരക്ഷപ്പെട്ടു. വടകര കടമേരി സ്വദേശി എടച്ചേരി വീട്ടിൽ റിജാസും (29), പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരനുമാണ് അറസ്റ്റിലായത്. കടമേരി സ്വദേശിയായ മറ്റൊരാൾ ഓടിരക്ഷപ്പെട്ടു.

വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ റിജാസിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടു.

രാത്രികാല പട്രോളിങ്ങിനിടെ കോൺവെന്‍റ് റോഡിലെ സോന ജൂവലറിക്കുമുന്നിലാണ് ഒരു കാർ പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഈ വാഹനത്തിന്‍റെ സമീപത്തേക്ക് പോലീസ് വാഹനം എത്തിയതോടെ ഒരാൾ കാറിൽനിന്ന്‌ ഇറങ്ങിയോടി. റിജാസിനെയും, 17-കാരനെയും ചോദ്യംചെയ്തപ്പോഴാണ് ജൂവലറി കവർച്ച ആസൂത്രണംചെയ്യുകയാണെന്ന് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. കാറിൽനിന്ന് ഷട്ടർ തകർക്കാനുള്ള വലിയ കമ്പിപ്പാരയും കണ്ടെത്തി.

Related Articles

Back to top button