India

ജമ്മുകശ്മീരിലെ ഭീകരരുടെ പട്ടിക തയ്യാറാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍.

“Manju”

ശ്രീജ.എസ്

കശ്‍മീര്‍: ജമ്മുകശ്മീരിലെ പ്രധാന ഭീകരരുടെ പട്ടിക തയ്യാറാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍. ജമ്മുകശ്മീരില്‍ ഭീകരവാദമില്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഉദ്യോഗസ്ഥര്‍ ഹിസ്ബുള്‍ മുജാഹിദീനിന്റെയും ലഷ്കര്‍-ഇ-ത്വയ്ബയുടേയും മുഖ്യ കമാന്റര്‍മാരായ 7 പേരുടെ വിവരങ്ങളടങ്ങിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇവര്‍ക്കെതിരെ സൈനിക നീക്കം നടത്തുമെന്നാണ് ലഭ്യമായ വിവരങ്ങള്‍.

ദിവസങ്ങള്‍ക്കു മുമ്പ് ഹിസ്ബുള്‍ മുജാഹിദീനിന്റെ ടോപ് കമാന്റര്‍മാരായിരുന്ന റിയാസ് നായ്കുവിനെയും ഡോ.സൈഫുള്ള മിറിനെയും സൈന്യം എന്‍കൗണ്ടറില്‍ വധിച്ചിരുന്നു. ഈ വര്‍ഷം ജമ്മുകശ്മീരില്‍ ഇരുന്നൂറിലധികം ഭീകരരെയാണ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത്. അതേസമയം, ചൈനീസ് ഡ്രോണുകളുപയോഗിച്ച്‌ ജമ്മുകശ്മീരിലും പഞ്ചാബിലുമുള്ള ഭീകരര്‍ക്ക് പാകിസ്ഥാന്‍ ആയുധമെത്തിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഇന്ത്യന്‍ ഇന്റലിജെന്റ്സ് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button