KeralaLatest

പട്ടം കാല്‍നട മേല്‍പ്പാലം സംസ്ഥാനത്തിന് മാതൃക

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പട്ടം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെയും പട്ടം സെന്റ് മേരീസ് സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ആശ്വാസമായി നഗരസഭയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പട്ടം കാല്‍നട മേല്‍പ്പാലം മന്ത്രി ജി. സുധാകരന്‍ നാടിനു സമര്‍പ്പിച്ചു. മേയര്‍ കെ. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. കാല്‍നട മേല്‍പ്പാലം ഉദ്ഘാടനം ചെയ്തതോടെ പ്രദേശത്ത് റോഡ് മുറിച്ചു കടക്കുന്നതിനു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വരുന്ന കാത്തിരിപ്പിന് വിരാമമാവുകയാണ്. റോഡപകടങ്ങളും ഒഴിവാക്കാനാവും. ഗതാഗത കുരുക്കേറെയുള്ള പട്ടം മേഖലയില്‍ അതിനൊരു പരിഹാരവുമാണ് കാല്‍നട മേല്‍പ്പാലം.

ദേശീയ പാതയ്ക്ക് കുറുകെ മുഴുവന്‍ ചട്ടങ്ങളും പാലിച്ചുകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാല്‍നട മേല്‍പ്പാലം സംസ്ഥാനത്തിന് തന്നെമാതൃകയാണെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

ആര്‍ച്ച്‌ മാതൃകയില്‍ ഇളക്കി മാറ്റാവുന്ന ഘടനയിലാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ നന്ന് പൊലീസ് കട്രോള്‍ റൂമിലേക്കായിരിക്കും ദൃശ്യങ്ങള്‍ പോവുക. ഒരു സെക്യൂരിറ്റി റൂം, മഴ നനയാതിരിക്കാനുള്ള മേല്‍ക്കൂര, എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിവയും കാല്‍നട മേല്‍പ്പാലത്തിന്റെ സവിശേഷതകളാണ്. 1.10 കോടി രൂപ ചിലവില്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ് പട്ടത്തെ കാല്‍നട മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അഡ്വ. വി.കെ.പ്രശാന്ത് എം.എല്‍.എ, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിക്‌സ് കാതോലിക്കാ ബാവ എന്നിവര്‍ മുഖ്യാതിഥികളായി.

Related Articles

Back to top button