ഭുവനേശ്വര്‍: അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ രണ്ട് സഹോദരങ്ങളും എത്താതിരുന്നതോടെ അമ്മയുടെ മൃതദേഹം തോളില്‍ ചുമന്ന് നാല് പെണ്മക്കള്.
എണ്‍പതിനും തൊണ്ണൂറിനും ഇടയില്‍ പ്രായമുള്ള ജാതി നായക് എന്ന സ്ത്രീയാണ് മരിച്ചത്. ജാതിക്ക് രണ്ട് ആണ്മക്കളും നാല് പെണ്മക്കളുമാണ് ഉള്ളത്. ആണ്മക്കള് രണ്ട് പേരും അന്ത്യകര്‍മം നിര്‍വഹിക്കാന്‍ എത്തിയില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇതോടെയാണ് ആചാരങ്ങള്‍ ലംഘിച്ച് അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ പെണ്മക്കള് തീരുമാനിച്ചത്.