KeralaLatest

കമുകിന്‍ പാളയില്‍ വിസ്മയം തീര്‍ത്ത് ദമ്പതികള്‍

“Manju”

കാസര്‍കോട് : ദുബായിലെ ജോലി ഉപേക്ഷിച്ച എന്‍ജിനിയര്‍ ദമ്പതികള്‍ കമുകിന്‍ പാളയില്‍ വിസ്മയം തീര്‍ക്കുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് നാടിനെ രക്ഷിക്കുക എന്ന സ്വപ്നം കൂടിയാണ് ഇവര്‍ക്ക് സഫലമാകുന്നത്. കാസര്‍കോട് ചാളക്കടവിലെ ദേവകുമാര്‍ നാരായണനും ഭാര്യ കൊല്ലം തേവന്നൂര്‍ സ്വദേശി ശരണ്യയും പാളയില്‍ ഒരുക്കുന്നത് 18 ഉത്പന്നങ്ങള്‍. 2014 മുതല്‍ ദുബായിലായിരുന്നു ബി.ടെക് ബിരുദധാരിയായ ദേവകുമാര്‍.

2017 ല്‍ വിവാഹം കഴിഞ്ഞതോടെ സിവില്‍ എന്‍ജിനിയറിംഗില്‍ എം.ടെക് ബിരുദധാരിയായ ശരണ്യയും അവിടെയെത്തി ജോലിയില്‍ കയറി. നല്ല ശമ്പളം ലഭിച്ചിരുന്നെങ്കിലും നാടിനിണങ്ങിയ സംരംഭമായിരുന്നു സ്വപ്നം. കമുക് ധാരാളമുള്ള മടിക്കൈയിലേക്ക് കണ്ണെത്തിയത് അങ്ങനെയാണ്. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും പോയി ഇതു സംബന്ധിച്ച്‌ പഠിച്ചു. ഏഴു സ്ത്രീകള്‍ക്ക് പരിശീലനവും നല്‍കി. 2018 ല്‍ ചാളക്കടവില്‍ ‘ലെസ് പേപ്പര്‍, ലെസ് പ്ലാസ്റ്റിക്’ എന്ന ആശയം വരുന്ന ‘പാപ് ല’ പിറന്നു. വ്യവസായ വകുപ്പില്‍നിന്നു ലഭിച്ച അഞ്ചു ലക്ഷം വായ്പകൂടി ചേര്‍ത്താണ് 22 ലക്ഷം മുടക്കി രണ്ടു മെഷീന്‍ ഇവര്‍ വാങ്ങിയത്.

Related Articles

Back to top button