Kerala

വടക്കൻ കേരളത്തിൽ മഴശക്തം; രണ്ട് വിദ്യാർത്ഥികളുൾപ്പടെ നാല് പേർ മരിച്ചു

“Manju”

കോഴിക്കോട് : വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിൽ നാല് മരണം. കോഴിക്കോട് ജില്ലയിൽ രണ്ട് പേർ മരിച്ചു. എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ്(40) ചെറുവണ്ണൂരിൽ വിദ്യാർത്ഥിയായ മുഹമ്മദ് മിർഷാദ്(13) എന്നിവരാണ് മരിച്ചത്.

ചെറുവണ്ണൂരിൽ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിർഷാദ് അപകടത്തിൽപെട്ടത്. സൈക്കിൾ വലിയപറമ്പ് കുളത്തിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പായൽ നിറഞ്ഞ കുളത്തിൽ വീണാണ് അഭിലാഷ് മരിച്ചത്.

വയനാട്ടിൽ തോമാട്ടുചാൽ നെടുമുള്ളിയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു.കോളിയാടി നായ്‌ക്കമ്പാടി കോളനിയിലെ ബാബു(37) ആണ് മരിച്ചത്. പ്രദേശത്ത് നിർമ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണാണ് ഇയാൾ മരിച്ചത്.

കണ്ണൂർ മഞ്ചേശ്വരത്ത് തെങ്ങ് വീണ് വിദ്യാർത്ഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സാൻ അരുൺ ക്രാസ്റ്റ(12) ആണ് മരിച്ചത്.

Related Articles

Back to top button