IndiaKeralaLatest

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുബായ് കെ.എം.സി.സിക്ക് വേണ്ടി ഷഹീര്‍ ആണ് ഹര്‍ജി നല്‍കിയത്.
കേരളത്തിന്‌ പുറത്ത് ഇത്തരം നിബന്ധനകള്‍ ഇല്ലെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഇതേ ആവശ്യം ഉന്നയിച്ച്‌ റെജി താഴ്‌മണ്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണയില്‍ ഉണ്ട്. എന്നാല്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ആരോഗ്യനിരീക്ഷണത്തിന് ശേഷം മാത്രമാണ് വന്ദേഭാരത് ദൗത്യം വഴി പ്രവാസികളെ നാട്ടിലെത്തിക്കുന്നതെന്നാണ് കേന്ദ്രം നല്‍കിയ മറുപടി. പക്ഷെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന ആവശ്യത്തില്‍ കൃത്യമായ മറുപടി ഇതുവരെ കേന്ദ്രം നല്‍കിയിട്ടില്ല. പരിശോധനക്ക് സൗകര്യം ഇല്ലാത്ത രാജ്യങ്ങളായ സൗദി, കുവൈറ്റ്, ബഹ്റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ കേരളം ഇടപെട്ട് ട്രൂ നാറ്റ് പരിശോധനാ കിറ്റ് ഏര്‍പ്പെടുത്തുമെന്നാണ് സംസ്ഥാനത്തിന്റെ പുതിയ വാഗ്ദാനം. എന്നാല്‍ ഇതിനായി വിമാനകമ്പനികളുടെയും എംബസിയുടെയും അനുവാദം വേണ്ടതുണ്ട്.

Related Articles

Back to top button