IndiaLatest

ഐഐഐടിഎം-കെ മൂന്ന് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരള(ഐഐഐടിഎം–കെ) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. കോവിഡ്-19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകം പരീക്ഷാ മേല്‍നോട്ട സോഫ്റ്റ്വെയറിന്റെ സാധ്യത പരിശോധിച്ചാണ് പരീക്ഷ നടത്തുന്നത്. കംപ്യൂട്ടര്‍ സയന്‍സില്‍ എം എസ് സി, എംഫില്‍, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സില്‍ എംഫില്‍ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഐഐഐടിഎം-കെ. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30. ജൂലൈ 25 നാണ് ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ. ജൂലൈ 20 ന് ഹാള്‍ടിക്കറ്റുകള്‍ ഓണ്‍ലൈനായി അയക്കും. ആഗസ്ത് 3 ന് ഫലം പുറത്തു വരും. സെപ്തംബര്‍ രണ്ടാം വാരത്തോടെ ക്ലാസുകള്‍ തുടങ്ങും. ഡാറ്റാ അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി, മെഷീന്‍ ഇന്റലിജന്‍സ്, ജിയോസ്പാഷ്യല്‍ അനലിറ്റിക്സ് എന്നിവയിലാണ് എംഎസ് സി സ്പെഷ്യലൈസേഷനുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iiitmk.ac.in/admission എന്ന വെബ്സൈറ്റിലോ 9809159559 എന്ന നമ്പരിലോ ബന്ധപ്പെടണം.

Related Articles

Back to top button