IndiaLatest

ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കും

“Manju”

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വിയെ നേരിട്ട കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് അടക്കം വന്‍ തോല്‍വിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് സീറ്റുകളുടെ എണ്ണത്തില്‍ മാത്രമല്ല, വോട്ടുവിഹിതത്തിലും കോണ്‍ഗ്രസ് ഏറെ പിന്നിലാണ്. പല പ്രാദേശിക പാര്‍ട്ടികളെക്കാളും കുറഞ്ഞ വോട്ടാണ് കോണ്‍ഗ്രസിന് ആകെ നേടാനായത്. 2.4 ശതമാനം വോട്ട് മാത്രം കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍, ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദളിന് (ആര്‍.എല്‍.ഡി) 2.9 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.

ഇതെല്ലാം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കേറ്റ കനത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. പ്രവര്‍ത്തക സമിതിയില്‍ പ്രിയങ്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം. നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.

Related Articles

Back to top button