IndiaLatest

ഒമിക്രോണ്‍ ത്വക്കില്‍ 21 മണിക്കൂറുകള്‍ അതിജീവിക്കും

“Manju”

 

അതിവേഗം പടര്‍ന്ന് പിടിക്കുന്ന കോവിഡ് ഒമിക്രോണ്‍ വകഭേദം പ്രതലങ്ങളില്‍ കൂടുതല്‍ നേരം അതിജീവിക്കുമെന്ന് പുതിയ പഠനം.
പുതിയ പഠനം അനുസരിച്ച്‌ ഒമിക്രോണ്‍ വകഭേദം ത്വക്കില്‍ 21 മണിക്കൂറുകള്‍ അതിജീവിക്കും. അതേസമയം പ്ലാസ്റ്റിക്കില്‍ വകഭേദം 8 ദിവസങ്ങള്‍ വരെ അതിജീവിക്കുമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
SARS-CoV-2 വുഹാന്‍ സ്‌ട്രെയിനും വിവിധ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങളാണ് പഠനം വിശകലനം ചെയ്തത്. പ്ലാസ്റ്റിക്, ത്വക്ക് പ്രതലങ്ങളില്‍, ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, ഒമൈക്രോണ്‍ വേരിയന്റുകള്‍ക്ക് വുഹാന്‍ സ്‌ട്രെയിനേക്കാള്‍ രണ്ടിരട്ടിയിലധികം നേരം അതിജീവിക്കാന്‍ കഴിയുമെന്ന് പഠനം കണ്ടെത്തി.
പ്ലാസ്റ്റിക്കിലും ഏറ്റവും കൂടുതല്‍ സമയം അതിജീവന സാധ്യതയുള്ളത് ഒമിക്രോണ്‍ വകഭേദത്തിന് തന്നെയാണ്. ഇത് വുഹാന്‍ സ്‌ട്രെയിനിനേക്കാള്‍ 3 മടങ്ങ്‌ കൂടുതലാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ പ്ലാസ്റ്റിക്കില്‍ അതിജീവന സമയം 193.5 മണിക്കൂറുകളാണ്. ആല്‍ഫാ വകഭേദത്തിനും സമാനമായ അതിജീവന സമയമാണ് ഉണ്ടായിരുന്നത്. ആല്‍ഫാ വകഭേദത്തിന് ഇത് 191.3 മണിക്കൂറുകള്‍ ആയിരുന്നു.
വുഹാന്‍ സ്‌ട്രെയിന്‍ പ്ലാസ്റ്റിക്കില്‍ 56 മണിക്കൂറുകള്‍ മാത്രമായിരുന്നു അതിജീവിച്ചിരുന്നത്. ഗാമ വകഭേദം 59.3 മണിക്കൂറുകളും, ഡെല്‍റ്റ വകഭേദം 114 മണിക്കൂറുകളും, ബീറ്റാ വകഭേദം 156.6 മണിക്കൂറുകളും പ്ലാസ്റ്റിക്കില്‍ അതിജീവിക്കുമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button