InternationalLatest

ടി20 ലോകകപ്പ് നടക്കുമ്പോള്‍ ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും

“Manju”

ശ്രീജ.എസ്

ഓസ്ട്രേലിയയില്‍ വെച്ച്‌ ഏതു സമയത്ത് ടി20 ലോകകപ്പ് നടത്തുകയാണെങ്കിലും ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ച്‌ കൊണ്ടായിരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താത്കാലിക സി.ഇ.ഓ നിക്ക് ഹോക്‌ലി. ടി20 ലോകകപ്പ് ഒരിക്കലും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കില്ലെന്നും സി.ഇ.ഓ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് സി.ഇ.ഓയായിരുന്ന കെവിന്‍ റോബര്‍ട്സിനെ മാറ്റി നിക്ക് ഹോക്‌ലി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സി.ഇ.ഓ ആയത്. കൊറോണ വൈറസ് കൊണ്ട് വന്ന സാമ്പത്തിക പ്രതിസന്ധിയാണ് കെവിന്‍ റോബര്‍ട്സിന്റെ സ്ഥാനം തെറിപ്പിച്ചത്.

ഓസ്ട്രലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വെല്ലുവിളി 15 ടീമുകളെ ഓസ്ട്രേലിയയില്‍ എത്തിക്കുകയെന്നതാണെന്നും കാണികളെ ഉള്‍കൊള്ളിച്ചു കൊണ്ട് തന്നെ മത്സരം നടത്താനാണ് ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമമെന്നും ഹോക്‌ലി പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ തീരുമാനത്തോടെ ഈ വര്‍ഷം ഓസ്ട്രേലിയയില്‍ വെച്ച്‌ ടി20 ലോകകപ്പ് നടത്താനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. അടുത്ത മാസം ഓസ്ട്രേലിയയില്‍ വെച്ച്‌ ഈ വര്‍ഷം ലോകകപ്പ് നടത്തുന്ന കാര്യത്തില്‍ ഐ.സി.സി അന്തിമ തീരുമാനം എടുക്കുമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Back to top button