KeralaLatest

ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കലില്‍ അഴിമതി

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് . സര്‍ക്കാര്‍ ഭൂമിയാണ് പണം കൊടുത്ത് വാങ്ങാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഭൂമി വില കൊടുത്ത് വാങ്ങുന്നതിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. ഭൂമിയില്‍ ബിലീവേഴ്സ് ചര്‍ച്ചിന് അവകാശമില്ല. ഉടമസ്ഥാവകാശം ഇവര്‍ക്ക് സ്ഥാപിച്ച്‌ കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ബിലീവേഴ്സ് ചര്‍ച്ചുമായി ഈ കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പല തവണ ചര്‍ച്ച നടന്നിട്ടുണ്ട്.

ഭൂമി വില കൊടുത്ത് വാങ്ങുവാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. സിപിഐ ഈ കാര്യത്തില്‍ അഭിപ്രായം പറയണം. കോണ്‍ഗ്രസും ബിലീവേഴ്സ് ചര്‍ച്ചിനൊപ്പമാണ്. വിഷയത്തില്‍ മുല്ലപ്പള്ളിയുടെയും, ചെന്നിത്തലയുടെയും, ഉമ്മന്‍ ചാണ്ടിയുടെയും നിലപാട് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Related Articles

Back to top button