InternationalLatest

ജയശങ്കറിനെ അഭിനന്ദിച്ച്‌ തരൂര്‍

“Manju”

ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി S ജയശങ്കറിനെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജയശങ്കര്‍ മികച്ച വിദേശനയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതേ സ്പിരിറ്റില്‍ പ്രവര്‍ത്തിക്കേണ്ടിവരുമെന്നും തരൂര്‍ പറഞ്ഞു. മാത്രമല്ല നമ്മള്‍ ഒന്നാണ് എന്നും എല്ലാ പ്രതിസന്ധികളെയും ഒരുമിച്ച്‌ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനിലെ വിദേശകാര്യ ഉപദേശക സമിതിയുടെ സര്‍വകക്ഷിയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

റഷ്യ-യുക്രൈന്‍ യുദ്ധത്തെക്കുറിച്ചും ഭാരതീയ പൗരന്മാരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറിന്റെ അധ്യക്ഷതയിലാണ് യോഗം. വിദേശകാര്യ മന്ത്രി പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും വ്യക്തമായ മറുപടി നല്‍കി. ഇതിന് ജയശങ്കറിനോട് നന്ദി പറയുന്നു എന്നും തരൂര്‍ പറഞ്ഞു.

Related Articles

Back to top button