InternationalLatest

ഇന്ന് ലോക സംഗീതാദിനം

“Manju”

സംഗീതമേ ജീവിതം… ഒരു മധുരo …ഇന്ന് ലോക സംഗീതാദിനം .

ഏത് ഭാഷയിലായാലും സംഗീതം എപ്പോഴും മധുരമുള്ളതാണ്. ജൂണ്‍ ഇരുപത്തിയൊന്ന് ലോകം മുഴുവന്‍ സംഗീത ദിനമായാണ് ആചരിക്കുന്നത്.  പാട്ടു കേൾക്കുന്നതിന്റെ ഗുണങ്ങൾ ഏറെയാണ്

ആരോഗ്യ ഗുണങ്ങൾ സംഗീതത്തിനുമുണ്ട്. പല രോഗങ്ങൾക്കും മരുന്നാണ്സംഗീതം.( വേള്‍ഡ് മ്യൂസിക് ഡേ’ യുടെ ആരംഭം ഫ്രാന്‍സില്‍ നിന്നാണ്. ‘സംഗീതത്തിലൂടെ ലോകസമാധാനം’ എന്നതാണ് അന്തര്‍ദേശീയ സംഗീത ദിനത്തിന്റെ ആദര്‍ശസൂക്തം. Y . ഇന്ന് ലോകമെമ്ബാടും 121ല്‍ അധികം രാജ്യങ്ങള്‍ മ്യൂസിക് ഡേ ആഘോഷിക്കുന്നു. 1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ( ഫ്രഞ്ച് സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഫെറ്റെ ഡെ ല മ്യൂസിക്‌ എന്ന പേരിലാണ്‌ ഫ്രാൻസിൽ ഇത് അറിയപ്പെടുന്നത്അങ്ങനെ 1982 മുതൽ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി

യോഗ ചെയ്യുന്നതുപോലെ തന്നെ അനവധി ആരോഗ്യ ഗുണങ്ങൾ സംഗീതത്തിനുമുണ്ട്. പല രോഗങ്ങൾക്കും മരുന്നാണ്സംഗീതം. പാട്ട് കേൾക്കുന്നതിന്റെ ഗുണങ്ങൾ ഇവയാണ്.

മാനസികാവസ്ഥയെ ഉയർത്തുന്നു :സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വികാരങ്ങളെ നിയന്ത്രിക്കുന്നതിനും മാനസിക സന്തോഷത്തിനും മനഃശാന്തിക്കും പാട്ട് കേൾക്കുന്നത് ഉത്തമമാണ്. തലച്ചോറിനും സംഗീതം നല്ലതാണ്.

മാനസിക സംഘർഷം കുറയ്ക്കുന്നു: ശാന്തമായ സംഗീതം മാനസിക സമ്മർദം കുറയ്ക്കുന്നു. ശാന്തസംഗീതത്തിന് ശരീരത്തിലെ മാനസിക സമ്മർദം ഉണ്ടാക്കുന്ന ഹോർമോൺ ആയ കോർട്ടിസോളിനെ നിയന്ത്രിക്കാൻ കഴിയുന്നു.

ഉത്കണ്ഠ കുറയ്ക്കുന്നു: കാൻസർ രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ സംഗീതം ആസ്വദിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ കഴിയുന്നതായി കണ്ടെത്തിയിട്ടുണ്ട്

വേദന ശമിപ്പിക്കുന്നു :ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളിൽ വേദന ശമിപ്പിക്കുന്നതിന്സംഗീതത്തിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം, രക്ത സമ്മർദം, ഹൃദയ സ്പന്ദനം എന്നിവയുമായി ബന്ധപ്പെട്ട നാഡീവ്യവസ്ഥയുമായി സംഗീതം ബന്ധപ്പെട്ടിരിക്കുന്നതിനാലാണിതെന്നാണ് പഠനങ്ങൾ പറയുന്നത്.

വിഷാദരോഗം ഭേദമാക്കുന്നു :ലോകത്ത് 350 മില്യൺ ആളുകൾ വിഷാദ രോഗത്തിന് അടിമകളാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ കിടക്കുന്നതിന് മുമ്പ് ശാസ്ത്രീയ സംഗീതം കേൾക്കുന്നത് വിഷാദരോഗത്തെ നിയന്ത്രിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു

ഓർമ വർധിപ്പിക്കുന്നു :സംഗീതത്തിലെ സ്വരങ്ങൾക്കും താളത്തിനും ഓർമ ശക്തി വർധിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഡിമെൻഷിയ, അൾഷിമേഴ്സ് രോഗികളുടെ ചികിത്സയ്ക്ക് സംഗീതം ഏറെ ഗുണം ചെയ്യുന്നതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കുറച്ച് ഭക്ഷണം കഴിക്കാൻ സഹായിക്കുന്നു: ഭക്ഷണം കഴിക്കുമ്പോൾ സംഗീതം ആസ്വദിക്കുന്നത് വാരിവലിച്ച് ഭക്ഷണം കഴിക്കുന്നത് തടയുന്നത്. കഴിക്കുന്ന ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇത് സഹായിക്കുന്നു.

മാസം തികയുന്നതിന് മുമ്പേ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് :മാസം തികയുന്നതിന്മുമ്പേ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് സംഗീതം നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. പാൽ കുടിക്കുന്നതിന് സംഗീതം ഇവരെ സഹായിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതിന് സംഗീതം നല്ലതാണ്.

Related Articles

Back to top button