InternationalLatest

പാകിസ്ഥാനിലെ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവ്

“Manju”

സിന്ധുമോള്‍ ആര്‍

 

റാവല്‍പിണ്ടി: ഇംഗ്ളണ്ടുമായുള‌ള പരമ്പരയ്ക്ക് മുന്നോടിയായി തിരഞ്ഞെടുത്ത താരങ്ങള്‍ക്ക് നടത്തിയ പരിശോധനയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് മുന്‍നിര കളിക്കാര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവര്‍ക്കാണ് റാവല്‍പിണ്ടിയില്‍ നടന്ന പരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

പാകിസ്ഥാന്‍ ടീമിലെ ഓള്‍റൗണ്ടറാണ് ഷദബ് ഖാന്‍, മുന്‍നിര വലംകൈ ബാറ്റ്സ്‌മാനാണ് ഹൈദര്‍ അലി, ആസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിച്ചിട്ടുള‌ള ബൗളറാണ് ഹാരിസ് റൗഫ്. ടീമിലെ മറ്റ് കളിക്കാര്‍ക്കും അംഗങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. മൂന്ന് കളിക്കാരോടും ഐസൊലേഷനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍പ് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button