KeralaLatest

N.S.S.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിക്കുന്ന പത്താമത്തെ ബജറ്റ്

“Manju”

അജിത് ജി.പിള്ള

ചങ്ങനാശ്ശേരി :നായർ സർവീസ് സൊസൈറ്റിയുടെ 106 – മത് ബജറ്റ് സമ്മേളനം നാളെ വീഡിയോ കോൺഫറൻസിലൂടെ നടത്തും.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ബജറ്റ് സമ്മേളനം ഈ രീതിയിലേക്കു മാറ്റിയത്.

നാളെ രാവിലെ മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന ശേഷം 9.30ന് ബജറ്റ് സമ്മേളനം ആരംഭിക്കും . 2020 -21 വർഷ ത്തെ ബജറ്റും 2019-20 ലെ ഭരണ റിപ്പോർട്ടും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിക്കും . ജി.സുകുമാരൻ നായർ അവതരിപ്പിക്കുന്ന പത്താമത്തെ ബജറ്റാണ് ഇത്തവണത്തേത്.

പ്രസിഡന്റ് പി.എൻ. നരേന്ദ്ര നാഥൻ നായർ അധ്യക്ഷത വഹി ക്കും . ട്രഷറർ ഡോ.എം. ശശികു മാർ , ഇലക്ഷൻ കമ്മിഷണർ അഡ്വ.പി.ജി. പരമേശ്വരപ്പണിക്കർ എന്നിവരും പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് സമ്മേളനത്തിൽ പങ്കെടുക്കും

Related Articles

Back to top button