KeralaLatest

ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ല്‍ ഇന്റേ​ണ്‍​ഷി​പ്

“Manju”

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം മൂ​ലം ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചൈ​ന​യി​ലെ മെ​ഡി​ക്ക​ല്‍ പ​ഠ​നം മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ല്‍ ഇ​ന്റെേണ്‍​ഷി​പ് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി.

ഹൈ​ക്കോട​തി ര​ജി​സ്ട്രി​യു​മാ​യി ആ​ലോ​ചി​ച്ച്‌ ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്​ ഇ-​മെ​യി​ലി​ല്‍ നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഹ​ര​ജി​ക്കാ​രോ​ടും നി​ര്‍​ദേ​ശി​ച്ചു. വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ക്ഷാ​ക​ര്‍​തൃ സം​ഘ​ട​ന ന​ല്‍​കി​യ ഹ​ര്‍ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ഹ​ര്‍ജി വീ​ണ്ടും ഏ​പ്രി​ല്‍ നാ​ലി​ന് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

ചൈ​നീ​സ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​ങ്ങി​യെ​ങ്കി​ലും ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ ഇ​തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യി​ല്ല. അ​തേ​സ​മ​യം, ഇ​ന്ത്യ​ന്‍ കോ​ളേജു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന് അ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്തു. ഇ​ത്​ വി​വേ​ച​ന​പ​ര​മാ​ണെ​ന്നാ​ണ് ഹ​ര്‍ജി​യി​ലെ വാ​ദം.

Related Articles

Back to top button