IndiaLatest

കോവിഡ് 19 പ്രതിരോധത്തിനായി 50,000 ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വെന്‍റിലേറ്ററുകള്‍

“Manju”

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സര്‍ക്കാര്‍ അധീനതയിലുള്ള പ്രത്യേക കോവിഡ് ആശുപത്രികള്‍ക്കായി 50,000 വെന്റിലേറ്ററുകള്‍ വിതരണം ചെയ്യും. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വെന്റിലേറ്ററുകള്‍ക്കായി പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്റ്റ് 2000 കോടി രൂപ അനുവദിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഈ 50,000 വെന്റിലേറ്ററുകളില്‍ 30,000-ഉം നിര്‍മ്മിക്കുന്നത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാണ്. ബാക്കിയുള്ള 20,000 വെന്റിലേറ്ററുകള്‍ അഗ്‌വ ഹെല്‍ത്ത് കെയര്‍ (10,000), എഎംടിസെഡ് ബേസിക് (5650), എഎംടിഇസെഡ് ഹൈ എന്‍ഡ് (4000), അലൈഡ് മെഡിക്കല്‍ (350) എന്നിവയാണ് നിര്‍മ്മിക്കുന്നത്. ഇതിനകം 2923 വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചു. അതില്‍ 1340 വെന്റിലേറ്ററുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൈമാറി. മഹാരാഷ്ട്ര (275), ഡല്‍ഹി (275), ഗുജറാത്ത് (175), ബിഹാര്‍ (100), കര്‍ണാടകം (90), രാജസ്ഥാന്‍ (75) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വെന്റിലേറ്ററുള്‍ എത്തിച്ചത്. ജൂണ്‍ അവസാനത്തോടെ 14,000 വെന്റിലേറ്ററുകള്‍ കൂടെ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേയ്ക്കും അയക്കും.

കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി രൂപ ഇതിനകം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. 2011 ലെ സെന്‍സസ് അനുസരിച്ചുള്ള ജനസംഖ്യ, കോവിഡ് രോഗികളുടെ എണ്ണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് തുകയുടെ വിതരണം. കുടിയേറ്റത്തൊഴിലാളികളുടെ താമസം, ഭക്ഷണം, ചികിത്സ, ഗതാഗതം എന്നീ സൗകര്യങ്ങള്‍ക്കാണ് ഈ തുക ഉപയോഗിക്കുന്നത്. മഹാരാഷ്ട്ര (181 കോടി), ഉത്തര്‍പ്രദേശ് (103 കോടി), തമിഴ്നാട് (83 കോടി), ഗുജറാത്ത് (66 കോടി), ഡല്‍ഹി (55 കോടി), പശ്ചിമ ബംഗാള്‍ (53 കോടി), ബിഹാര്‍ (51 കോടി), മധ്യപ്രദേശ് (50 കോടി), രാജസ്ഥാന്‍ (50 കോടി), കര്‍ണാടക (34 കോടി) തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് തുക അനുവദിച്ചത്.

Related Articles

Back to top button