IndiaLatest

കുതിച്ചുയര്‍ന്ന് ഇന്ധനവില ; തുടര്‍ച്ചയായ പതിനെട്ടാം ദിനവും ഡീസല്‍ വില കൂടി

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: സാധാരണക്കാരുടെ ആശങ്ക കൂട്ടി രാജ്യത്ത് ഇന്നും ഡീസല്‍ വില കൂടി. ഒരു ലിറ്റര്‍ ഡീസലിന് 45 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 75.72രൂപയാണ് ഇന്നത്തെ വില. അതേസമയം, പെട്രോള്‍ വിലയില്‍ ബുധനാഴ്ച മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 80.02 രൂപയാണ്.

തുടര്‍ച്ചയായ പതിനെട്ടാം ദിനമാണ് ഡീസല്‍ വില കൂടുന്നത്. 9.92 രൂപയാണ് ഡീസലിന് കഴിഞ്ഞ പതിനെട്ട് ദിവസം കൊണ്ട് കൂട്ടിയത്. വിലവര്‍ദ്ധനയ്‌ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്നത് പെട്രോളിനും ഡീസലിനും കാര്യമായ വിലക്കുറവുണ്ടാക്കുമെന്നായിരുന്നു ജനങ്ങളുടെ കണക്കുകൂട്ടല്‍. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി വില ഉയരുകയാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

Related Articles

Back to top button