KeralaKottayamLatest

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പുതുമുഖം, തിരുവനന്തപുരം മാതൃകയിൽ

“Manju”

 

കോട്ടയം • തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മാതൃകയിൽ കോട്ടയം ബസ് സ്റ്റാൻഡ് നിർമിക്കും. ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്കൊപ്പം ഹാബിറ്റാറ്റ് സീനിയർ പ്രൊജക്ട് എൻജിനീയർ ലെജീഷ് കുമാർ, സൈറ്റ് എൻജിനീയർ മൈക്കിൾ ഷാനവാസ്, കെഎസ്ആർടിസി പ്രതിനിധികൾ എന്നിവർ സ്റ്റാൻഡിൽ സന്ദർശനം നടത്തി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ചാണ് നിർമാണം. നവീകരണ ജോലി ഗാന്ധി ജയന്തി ദിനത്തിൽ പൂർത്തിയാക്കാൻ‍ ഹാബിറ്റാറ്റ് അധികൃതർക്ക് എംഎൽഎ നിർദേശം നൽകി. നിർമാണച്ചുമതല ഹാബിറ്റാറ്റിനാണ്.

•തിയറ്റർ റോഡിനോടു ചേർന്ന് എൽ ആകൃതിയിലാവും കാത്തിരിപ്പ് കേന്ദ്രം നിർമിക്കുക. യാത്രക്കാർക്കു സുഗമമായി കയറി ഇറങ്ങാൻ സൗകര്യം ഉറപ്പാക്കും. കനോപി മാതൃകയിലാവും നിർമിതി.

•യാർഡ് പൂർണമായി തറയോട് വിരിച്ചു മനോഹരമാക്കും.

•ഒരു വശത്തു കൂടി മാത്രം ബസുകൾ കയറിയിറങ്ങുന്നതിനു സൗകര്യം ഒരുക്കും. നിലവിൽ ബസുകൾ കയറുന്ന ഭാഗത്ത് വീതി കൂട്ടി, നടുവിൽ ഡിവൈഡർ വച്ചാകും ബസുകൾ നിയന്ത്രിക്കുക.

•എൽ ആകൃതിയിലുള്ള ‍‍ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നടുവിലായി കോഫി ഷോപ്പ് സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. അന്വേഷണ കൗണ്ടറും ഇവിടെ ഉണ്ടാകും.

• ജോലികൾ നടക്കുമ്പോൾ, ജീവനക്കാരുടെ വിശ്രമ മുറി കന്റീൻ കെട്ടിടത്തിനു മുകളിലേക്കു മാറ്റും.

Related Articles

Back to top button