LatestThiruvananthapuram

വൈദ്യുതിനിരക്ക് മാസംതോറും കൂട്ടാം

“Manju”

തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാസംതോറും വൈദ്യുതിനിരക്ക് കൂട്ടാന്‍ വൈദ്യുതിബോര്‍ഡ് ഉള്‍പ്പെടെയുള്ള വിതരണ ഏജന്‍സികളെ അനുവദിക്കുന്ന ചട്ടഭേദഗതിയുമായി കേന്ദ്രം. അംഗീകൃത വൈദ്യുതിനിരക്കിനുപുറമേ വൈദ്യുതി വാങ്ങുന്നതിന് വിതരണ ഏജന്‍സിക്കുണ്ടായ അധികച്ചെലവും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനത്തിന്റെ വിലവര്‍ധനയും ഉള്‍പ്പെടെ മാസംതോറും ഈടാക്കാനാണ് അനുമതി നല്‍കുന്നത്.

ഈ നിര്‍ദേശങ്ങളടങ്ങിയ വൈദ്യുതി ഭേദഗതിച്ചട്ടം-2022ന്റെ കരടു രൂപത്തിന്മേല്‍ അഭിപ്രായമറിയിക്കാന്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. വൈദ്യുതി വിതരണത്തില്‍ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദമായ വൈദ്യുതി നിയമഭേദഗതി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് ചട്ടഭേദഗതിയുമായി കേന്ദ്രത്തിന്റെ രംഗപ്രവേശം.

Related Articles

Back to top button