KeralaLatest

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; ചാർട്ടേർഡ് വിമാനത്തിൽ വന്ന യുവതിയിൽ നിന്ന് പിടിച്ചെടുത്തത് പത്ത് ലക്ഷം രൂപയുടെ സ്വർണം

“Manju”

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ചാർട്ടേർഡ് വിമാനത്തിൽ വന്ന യുവതിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 10 ലക്ഷം രൂപ വരുന്ന 240 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
ഗൾഫ് എയർ വിമാനത്തിൽ ബഹറൈനിൽ നിന്നും വന്ന തൃശൂർ സ്വദേശിനിയാണ് സ്വർണ്ണം കടത്തിയത്. 10 ലക്ഷം രൂപ വരുന്ന 240 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇവർ സ്വർണ കള്ളക്കടത്തിലെ പ്രധാനിയാണെന്ന് സൂചനയുണ്ട്. ഒരു വർഷത്തിനിടയിൽ നിരവധി തവണ യുവതി ഗൾഫ് യാത്ര നടത്തിയതായി തെളിവുകൾ ലഭിച്ചു. വസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.
കൊവിഡിന്റെ മറവിൽ സംസ്ഥാനത്തേക്ക് വ്യാപക സ്വർണക്കടത്ത് നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വർണ്ണക്കടത്താണ് കൊവിഡ് കാലത്ത് കേരളത്തിൽ നടക്കുന്നത്. കണ്ണൂർ, കരിപ്പൂർ വിമാത്താവളങ്ങൾ വഴിയാണ് സ്വർണം ഏറെയും എത്തുന്നത്. ചാർട്ടേഡ് ഫ്‌ളൈറ്റുകളാണ് സ്വർണക്കടത്തിന് പ്രധാനമായും തെരഞ്ഞെടുത്തിട്ടുള്ളതും. കൊവിഡ് ആയതിനാൽ പരിശോധനകൾക്കുള്ള പരിമിതി മാഫിയ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്

Related Articles

Back to top button