KeralaLatest

ആത്മനിര്‍ഭര്‍ യു പി റോജര്‍ അഭിയാന്‍ പദ്ധതിക്ക് ഇന്ന് തുടക്കം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി സാധ്യത സൃഷ്ടിക്കുന്ന ആത്മ നിര്‍ഭര്‍ യു പി റോജര്‍ അഭിയാന്‍ പദ്ധതി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്യും. കൊവിഡ് 19 മഹാമാരി സമയത്ത് സ്വന്തം നാടുകളിലേക്ക് തിരിച്ച്‌ വന്ന ഉത്തര്‍ പ്രദേശിലെ കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഈ പദ്ധതിയിലൂടെ ജോലി ലഭിക്കുക. ഇന്ന് നടക്കുന്ന വെര്‍ച്വല്‍ ലോഞ്ചില്‍ പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ ഗ്രാമീണരുമായി സംവദിക്കും.

ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളില്‍ കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്ന ഗാരിബ് കല്യാണ്‍ റോജര്‍ അഭിയാന്‍ പദ്ധതി ജൂണ്‍ 20ന് പ്രധാനമന്ത്രി ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആത്മ നിര്‍ഭര്‍ യു പി റോജര്‍ അഭിയാന്‍ പദ്ധതിക്ക് തുടക്കമാകുന്നത്.

ഉത്തര്‍പ്രദേശിലെ 31 ജില്ലകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പ്രാദേശിക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വ്യാവസായിക അസോസിയേഷനുകളുമായും മറ്റ് സംഘടനകളുമായും പങ്കാളിത്തം ഉണ്ടാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ വകുപ്പുകളിലെ 25 വിഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ 1.25 കോടി തൊഴിലാളികള്‍ക്ക് ജോലി നല്‍കും. ഇതില്‍ പ്രതിദിനം 60 ലക്ഷം തൊഴിലാളികള്‍ക്ക് നല്‍കേണ്ട ജോലി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 10.06 കോടി ജോലി ദിനങ്ങള്‍ സൃഷ്ടിക്കും. 2.40 ലക്ഷം വ്യവസായ യൂണിറ്റുകള്‍ക്ക് 5.900 കോടി രൂപയും 1.11 ലക്ഷം പുതിയ വ്യവസായ യൂണിറ്റുകള്‍ക്ക് 3,226 കോടി രൂപയും വായ്പ വിതരണം ചെയ്യും.

Related Articles

Back to top button