KeralaLatest

തനതുനാടക ആചാര്യനും കവിയും ആയ കാവാലം നാരായണപണിക്കർ

“Manju”

കേരളത്തിൽ തനത് നാടകവേദിക്ക് തുടക്കം കുറിച്ച ആചാര്യനാണ് കാവാലം. കാളിദാസന്‍റെയും ഭാസന്‍റെയും നാടകങ്ങൾ മലയാള വേദിയിൽ എത്തിച്ച അതുല്യ പ്രതിഭ. കവി, ഗാനരചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.2007ൽ പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

അദ്ദേഹത്തിന്‍റെ നാലാം ചരമദിനമാണ് ഇന്ന്. 2016 ജൂൺ 26 ന് തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം.1961ൽ കേരള സംഗീത നാടക അക്കാദമി ചെയർമാനായ കാവാലത്തിന് 1975ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു.

2009ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു. മികച്ച രചയിതാവിനുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2014ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു.

സാക്ഷി (1968), തിരുവാഴിത്താൻ (1969), ജാബാലാ സത്യകാമൻ (1970), ദൈവത്താർ (1976), അവനവൻ കടമ്പ (1978), കരിംകുട്ടി (1985), നാടകചക്രം (1979),കൈക്കുറ്റപ്പാട് (1993), ഒറ്റയാൻ (1980) തുടങ്ങിയവയാണ് കാവാലത്തിന്റെ പ്രധാന നാടകങ്ങൾ.

രതി നിർവ്വേദം, അഹം, കാറ്റത്തൊരു കിളിക്കൂട്, സർവ്വകലാശാല, വാടകക്കൊരു ഹൃദയം, ആരൂഢം, ആരവം, പടയോട്ടം തുടങ്ങി നാൽപതോളം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്.

കാവാലം നാരായണ പണിക്കര്‍ 1928 ഏപ്രില്‍ 28-ന് ആലപ്പുഴയില്‍ കാവാലത്തു ജനിച്ചു.കുട്ടനാട്ടിലെ ചാലയിൽ കുടുംബത്തിൽ ഗോദവർമ്മയുടെയും കുഞ്ഞുലക്ഷ്മിയുടെയും മകനായിരുന്നു. സർദാർ കെ.എം. പണിക്കരുടെ അനന്തിരവനാണ്.

ഭാര്യ ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്തപിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവർ മക്കളാണ്

”അവനവന്‍ കടമ്പ” അടക്കം പ്രശസ്തമായ നിരവധി നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചു

1961-ല്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി

1975-ൽ നാടകചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു

1978-ല്‍ ‘വാടകക്കൊരു ഹൃദയം’ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് മികച്ച ഗാനരചയിതാവിനുളള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരം ലഭിച്ചു.

1982-ല്‍ ‘മര്‍മ്മരം’ എന്നീ സിനിമയിലെ പാട്ടിനും ഗാനരചയിതാവിനുളള സംസ്ഥാന അവാര്‍ഡ് നേടി.

1994-ല്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിന്‍റെ കാളിദാസ് സമ്മാന്‍ ലഭിച്ച.

2009-ല്‍ വളളത്തോള്‍ അവാര്‍ഡ് നേടി

Related Articles

Back to top button