Latest

കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശിവസേന

“Manju”

മുംബൈ: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ളവര്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ പടുത്തുയര്‍ത്തിയ ആരോഗ്യസംവിധാനം കാരണമാണ് ഇന്ത്യ ഇപ്പോള്‍ ഇത്രയെങ്കിലും രക്ഷപ്പെട്ടുപോകുന്നതെന്ന് ശിവസേന. മുഖപത്രമായ സാമനയിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും കോണ്‍ഗ്രസിനെ പുകഴ്ത്തിയും രംഗത്തെത്തിയത്.കോടിക്കണക്കിന് രൂപയുടെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോഴും ചെറിയ അയല്‍രാജ്യങ്ങള്‍ പോലും ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാവുന്നുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടി. നേപ്പാള്‍, മ്യാന്മര്‍, ശ്രീലങ്ക പോലുള്ള രാജ്യങ്ങള്‍ പോലും ‘ആത്മനിര്‍ഭര്‍’ ഇന്ത്യയ്ക്ക് വൈദ്യസഹായം എത്തിച്ചുവെന്നും ശിവസേന പരിഹസിച്ചു.

Related Articles

Back to top button