KannurKeralaLatestMalappuramThrissur

വിമാനത്താവളത്തില്‍ എത്താന്‍ വൈകി: മട്ടന്നൂര്‍ പെരിയാട്ടില്‍ സ്വദേശി അഫ്സല്‍ വിമാനത്തില്‍ കയറാനാകാതിരുന്നത് രക്ഷയായി

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍: മട്ടന്നൂര്‍ പെരിയാട്ടില്‍ സ്വദേശി പാറമ്മല്‍ അഫ്സലിനു (27) വിമാനത്തില്‍ കയറാനാകാതിരുന്നത് രക്ഷയായി. കരിപ്പൂരില്‍ വിമാനാപകടത്തില്‍പ്പെട്ട ദുബായ്- കരിപ്പൂര്‍ വിമാനത്തില്‍ കയറാന്‍ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതാണ് അഫ്സലിനു തുണയായത്. വീസ കാലാവധി തീര്‍ന്നത് ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അഫ്സല്‍ അറിയുന്നത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എടുക്കാനായി താമസ സ്ഥലത്തു പോയി തിരിച്ചെത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടു.

ഒരു വര്‍ഷം മുന്‍പാണ് അബുദാബിയില്‍ ജോലിക്കു പോയത്. കാഞ്ഞങ്ങാട് സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹത്തിനായി നാട്ടില്‍ വരാനിരുന്നതാണ്. കരിപ്പൂരില്‍ അപകട വിവരം അറിഞ്ഞയുടനെ ബന്ധുക്കള്‍ അഫ്സലിനെ ഫോണില്‍ ബന്ധപ്പെട്ടു.

Related Articles

Back to top button