IndiaLatest

സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ പതിനേഴുകാരന്‍ വീടുവിട്ടിറങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

 

മലപ്പുറം: സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യവുമായി മലപ്പുറം ജില്ലയിലെ പതിനേഴുകാരന്‍. കുടുംബാംഗങ്ങള്‍ ഇതിന് തടസം നിന്നതോടെ അവരോട് വഴക്കിട്ട് ആണ്‍കുട്ടി വീട് വിട്ടിറങ്ങി. കൗണ്‍സിലര്‍ മുഖേന കണ്ടെത്തിയ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി.

സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടിറങ്ങിയത്. സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും, അതിനുള്ള പക്വത ഉണ്ടെന്നും സിഡബ്ല്യൂസിക്ക് മുന്‍പില്‍ കുട്ടി വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളയാള്‍ക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നും പതിനേഴുകാരന്‍ കൂട്ടിച്ചേര്‍ത്തു.
പതിനേഴുകാരന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പാതയിലാണെന്ന് അധികൃതര്‍ വിലയിരുത്തി. ശേഷം ഒരു മാസത്തേക്ക് അവനെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയച്ചു. കുട്ടിയുടെ ബന്ധുക്കളെ കൗണ്‍സിലിംഗിന് വിധേയമാക്കി.ആഴ്ചയിലൊരിക്കല്‍ അവനെ സന്ദര്‍ശിക്കാനുള്ള അനുമതിയും നല്‍കി.

Related Articles

Back to top button