IndiaLatest

രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടയിലും ഇതുവരെ ഒരു മരണം പോലും സംഭവിക്കാത്ത നാല് സംസ്ഥാനങ്ങളുണ്ട്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയും, മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഒരാള്‍ പോലും മരിക്കാത്ത നാല് സംസ്ഥാനങ്ങളുണ്ട്. മണിപ്പൂര്‍, നാഗാലാന്‍ഡ്, സിക്കിം, മിസോറം എന്നിവയാണ് ആ ക്രെഡിറ്റിന് ഉടമകള്‍. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷവും, മരണം 15,000 കടന്നിരിക്കുമ്പോഴാണ് മരണക്കാറ്റ് വീശാതെ ഈ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നിലകൊള്ളുന്നത്. ഈ മേഖലയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെന്നതും, രോഗം ഭേദമാകുന്നവരുടെ എണ്ണം ഇരട്ടിയാണെന്നതുമാണ് മറ്റൊരു പ്രത്യേകത.

ഇതുവരെ നാലു സംസ്ഥാനങ്ങളിലുമായി 3,731 കേസുകളെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. 5715 പേര്‍ രോഗമുക്തരായി. മണിപ്പൂരില്‍ 702, നാഗാലാന്റ് 195, മിസോറം 115, സിക്കിം 46 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. കൊവിഡ് ആശുപത്രികള്‍ ഇല്ലായിരുന്നെങ്കിലും, എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും രോഗാരംഭത്തില്‍ തന്നെ പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. കൊവിഡ് കൂടുന്നതിനനുസരിച്ച്‌ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു.
ഇന്ത്യയില്‍ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 5,09,377 ആണ് ഇന്നലെവരെയുണ്ടായ കൊവിഡ് ബാധിതരുടെ കണക്ക്. വെറും ആറ് ദിവസം കൊണ്ടാണ് നാലു ലക്ഷം രോഗികളുണ്ടായത്. വെള്ളിയാഴ്ച മാത്രം 381 മരണം റിപ്പോര്‍ട്ട് ചെയ്തു. നാലു ദിവസത്തിനിടയില്‍ ഇതാദ്യമായിട്ടാണ് 400 ന് താഴെ ഒറ്റ ദിവസത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ 2.95 ലക്ഷം പേര്‍ രോഗവിമുക്തരാകുകയും ചെയ്തു. വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 18,572 പുതിയ കേസുകളാണ്. കഴിഞ്ഞ എട്ടു ദിവസമായി രോഗബാധിതരുടെ ദിവസകണക്ക് കൂടുകയാണ്.
മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 5,024 കേസുകളാണ്. ഒരു സംസ്ഥാനത്ത് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഇതാദ്യമാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,52,765 ആയി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മാത്രം 10,000 പേര്‍ക്കാണ് പുതിയതായി രോഗബാധ ഉണ്ടായത്. വെള്ളിയാഴ്ച 175 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്നാട്ടിലും രോഗികളുടെ എണ്ണം പെരുകുകയാണ്. വെള്ളിയാഴ്ച വരെ 32,305 പേരാണ് ചികിത്സയിലുള്ളത്. 3,645 കേസുകളാണ് തമിഴ്നാട്ടില്‍ പുതിയതായി ഉണ്ടായത്. ഇതില്‍ 1956 കേസുകളും ചെന്നൈയിലാണ്. 41,357 പേര്‍ രോഗ മുക്തരായി. 46 പേര്‍ കൂടി മരണമടഞ്ഞതോടെ മൊത്തം മരണം 957 ആയി. ചെന്നൈയില്‍ മാത്രം 15,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ വെള്ളിയാഴ്ച പുതിയതായി ഉണ്ടായത് 3,460 കേസുകളാണ്. ഇതോടെ മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 77,000 ആയി. മരണം 2,492 ആയി.

Related Articles

Back to top button