KeralaLatest

‘ഛന്നിയെ തോല്‍പ്പിച്ചത് മൊബൈല്‍ കടയിലെ ജോലിക്കാരന്‍

“Manju”

പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മിന്നുംവിജയത്തിന് പിന്നാലെ ആഹ്ലാദം പ്രകടിപ്പിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
സംസ്ഥാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഛന്നിയെ തോല്‍പ്പിച്ചത് മൊബൈല്‍ റിപ്പയറിംഗ് കടയിലെ ഒരു സാധാരണ ജോലിക്കാരന്‍ ആണ്. സാധാരണക്കാരന്‍ വിചാരിച്ചാല്‍ ഈ രാജ്യത്ത് പലതും സംഭവിക്കും എന്നതിന് തെളിവാണിത്. കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
പഞ്ചാബില്‍ സിംഹാസനങ്ങള്‍ ഇളകി, പഞ്ചാബിലെ ജനങ്ങള്‍ നടത്തിയത് രാജ്യം കണ്ട ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്നാണ്. രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു കഴിഞ്ഞ കാലമത്രയും ഭരണസിരാകേന്ദ്രത്തില്‍ ഉണ്ടായിരുന്നവര്‍. പാവപ്പെട്ടവര്‍ക്ക് അര്‍ഹിച്ചതൊന്നും നല്‍കിയില്ല. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടിട്ടും അതെ നയം തുടരുകയാണ് ഭരിച്ചവര്‍ ചെയ്തത്. ഇപ്പേള്‍ ആ സ്ഥിതി മാറി ഇനി എല്ലാത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. കെജ്രിവാള്‍ മാധ്യമങ്ങോട് പറഞ്ഞു.
അതേസമയം നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിംഗ് മാനിന് ആശംസകള്‍ അര്‍പ്പിക്കാനും കെജ്രിവാള്‍ മറന്നില്ല. തന്നെ അധിക്ഷേപിച്ചവരെ തിരിച്ച്‌ അധിക്ഷേപിക്കുന്നത് തന്‍‍റെ മാര്‍ഗമല്ലെന്നും ഭാരതത്തെ ലോകത്തെ ഒന്നാം നമ്ബര്‍ രാജ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞുവെച്ചു.
പഞ്ചാബിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഉടന്‍ രാജിവെച്ചേക്കും. ഫലപ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവരുന്നതോടെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ട് രാജി സമര്‍പ്പിക്കാനാണ് ഛന്നിയുടെ തീരുമാനം.രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും എവിടെയും നിലം തൊടാന്‍ ഛന്നിക്ക് കഴിഞ്ഞില്ല. ചാംകൗര്‍ സാഹിബ്, ബദൗര്‍ എന്നീ മണ്ഡലങ്ങളിലാണ് ഛന്നി മത്സരിച്ചത്.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളായ ചരണ്‍ജിത് സിംഗ് ചാംകൗര്‍ സാഹിബിലും സിംഗ് ഉഗോകെ ബദൗര്‍ സീറ്റിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയാണ്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവും അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയയും അമൃത്സര്‍ ഈസ്റ്റിും ഏറെ പിന്നില്‍പ്പോയി. ഛന്നി മന്ത്രിസഭയിലെ ഏതാണ്ട് ബഹുഭൂരിപക്ഷം മന്ത്രിമാരും തോല്‍വിയിലേക്കെന്നാണ് പുറത്തുവരുന്ന ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button