KeralaLatest

സുഭിക്ഷ കേരളം പദ്ധതി : ഒന്നര മാസത്തിനകം ലഭിച്ചത് 2800 ഏക്കര്‍ ഭൂമി

“Manju”

ശ്രീജ.എസ്

കാസര്‍കോട്: കോവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് ജില്ലയില്‍ ലഭിക്കുന്നത് വന്‍ സ്വീകാര്യത. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നിതിനായി ഭൂമി ഏറ്റെടുക്കല്‍ തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ തന്നെ ചുരുങ്ങിയ സമയം കൊണ്ട് വലിയ അളവിലാണ് ഭൂമി ലഭിച്ചത്. ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ജില്ലയിലെ പൊതുസമൂഹം ഒന്നരമാസത്തിനുള്ളില്‍ 2800 ഏക്കര്‍ ഭൂമിയാണ് വിട്ടുനല്‍കിയതെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ പറഞ്ഞു.

അഞ്ച് വര്‍ഷമായി യാതൊരു കാര്‍ഷിക പ്രവര്‍ത്തനവും നടത്താത്ത തരിശുഭൂമികള്‍ മാത്രമാണ് നിലവില്‍ പദ്ധതിക്കായി പരിഗണിച്ചതെന്നും ഇതല്ലാതെയുള്ള ഭൂമിയിലും ധാരാളം കൃഷി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഗ്രാമപഞ്ചായത്തുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യുവിഭാഗം തുടങ്ങിയവരുടെ അധീനതയിലുള്ള തരിശ് ഭൂമികളാണ് സുഭിക്ഷ കേരളം പദ്ധതിക്കായി ലഭിച്ചിട്ടുള്ളത്.

Related Articles

Back to top button