IndiaLatest

കേരളത്തിന് തകര്‍പ്പന്‍ ജയം

“Manju”

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബിഹാറിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 7 വിക്കറ്റിനാണ് കേരളം ബിഹാറിനെ കീഴടക്കിയത്.മികച്ച തുടക്കമാണ് കേരളത്തിനു ലഭിച്ചത്.57 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്‍്റെ ടോപ്പ് സ്കോറര്‍. ബിഹാര്‍ മുന്നോട്ടുവച്ച 132 റണ്‍സ് വിജയലക്ഷ്യം 14.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി കേരളം മറികടന്നു.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 20 പന്തുകളില്‍ 45 റണ്‍സ് നേടി പുറത്താവാതെ നിന്നു. ബിഹാറിനായി അശുതോഷ് അമന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ വിക്കറ്റില്‍ തന്നെ ഉത്തപ്പയും മുഹമ്മദ് അസ്‌ഹറുദ്ദീനും ചേര്‍ന്ന് 64 റണ്‍സിന്‍്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുയര്‍ത്തി. ഇതില്‍ വെറും 8 റണ്‍സായിരുന്നു അസ്‌ഹറുദ്ദീന്‍റെ സമ്പാദ്യം. 29 പന്തുകളില്‍ ഫിഫ്റ്റിയടിച്ച ഉത്തപ്പ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.

Related Articles

Back to top button