AlappuzhaKeralaLatest

ആലപ്പുഴയിൽ ഇന്ന് 10 പേർക്ക് കോവിഡ്

“Manju”

റെജിപുരോഗതി

ഏഴ് പേർ വിദേശത്തുനിന്നും, രണ്ടുപേർ ഡൽഹിയിൽ നിന്നും എത്തിയതാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം വന്നത്.

1. കുവൈറ്റിൽ നിന്നും നാട്ടിലെത്തിയ, 23 /6ന് രോഗം സ്ഥിരീകരിച്ച, ചെങ്ങന്നൂർ സ്വദേശിയുടെ ഭാര്യക്കാണ് (55വയസ് ) ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

2&3. ഡൽഹിയിൽ നിന്നും 13 /6ന് വിമാനത്തിൽ കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പത്തു വയസ്സുള്ള ആൺകുട്ടിയും ഏഴ് വയസ്സുള്ള പെൺകുട്ടിയും

4. ദുബായിൽ നിന്നും 10 /6ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു പുന്നപ്ര സ്വദേശിയായ യുവാവ്

5. ഒമാനിൽ നിന്നും 24 /6ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മുതുകുളം സ്വദേശിയായ യുവാവ്.

6. ദമാമിൽ നിന്നും 20/6ന് തിരുവനന്തപുരത്തെത്തി തുടർന്ന് ലക്ഷണങ്ങളോടെ കായംകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുതുകുളം സ്വദേശിയായ യുവാവ്

7. കുവൈറ്റിൽ നിന്നും 15/6ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 47വയസുള്ള ചെറുതന സ്വദേശി

8. കുവൈറ്റിൽ നിന്നും 13 /6ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 49വയസുള്ള ചേപ്പാട് സ്വദേശി

9. ദമാമിൽ നിന്നും 20/6ന് തിരുവനന്തപുരത്തെത്തി ലക്ഷണങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന 61 വയസ്സുള്ള ചുനക്കര സ്വദേശി
(സർക്കിൾ വാർത്തയാണ് )

10. മസ്കറ്റിൽ നിന്നും 21/6ന് കൊച്ചിയിലെത്തി തുടർന്ന്കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ്.

ഒമ്പത് പേരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 169 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്

ഇന്ന് അഞ്ചു പേർ രോഗമുക്തരായി. കുവൈറ്റിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനി, കുവൈറ്റിൽ നിന്നും എത്തിയ ചമ്പക്കുളം സ്വദേശിനി, അബുദാബിയിൽ നിന്നും എത്തിയ പള്ളിപ്പുറം സ്വദേശി, കൽക്കട്ടയിൽ നിന്നും എത്തിയ ചെട്ടികാട് സ്വദേശി, ഡൽഹിയിൽ നിന്നും എത്തിയ മുളക്കുഴ സ്വദേശിനി എന്നിവരാണ് രോഗ വിമുക്തരായത്. ആകെ 116 പേർ രോഗവിമുക്തരായി.

 

Related Articles

Back to top button