IndiaLatest

വിക്രം-എസ് വിക്ഷേപണത്തിന് ഒരുങ്ങുന്നു

“Manju”

ഹൈദരാബാദ്: ഇന്ത്യയില്‍ ആദ്യമായി സ്വകാര്യസ്ഥാപനം വികസിപ്പിച്ച വിക്ഷേപണ വാഹനം ആദ്യ വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ടിന്റെ വിക്രംഎസ് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. നവംബര്‍ 12നും 16നും ഇടയിലുള്ള ദിവസം ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപണങ്ങളുടെ തുടക്കമായിരിക്കും ഇത്.

വിക്രംഎസ് റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങള്‍ ആണ് വഹിക്കുക. പ്രാരംഭ് എന്നാണ് ദൗത്യത്തിന്റെ പേര്. കാലാവസ്ഥയെ അടിസ്ഥാനമാക്കി വിക്ഷേപണത്തിനുള്ള അന്തിമ തീയതി തീരുമാനിക്കും. വിക്രംഎസ് ഒരു സിംഗിള്‍സ്റ്റേജ് സബ്ഓര്‍ബിറ്റല്‍ വിക്ഷേപണ വാഹനമാണ്. വിക്രം സീരീസ് ലോഞ്ച് വെഹിക്കിളുകളിലെ സാങ്കേതികവിദ്യ വിലയിരുത്താന്‍ ഈ വിക്ഷേപണത്തിലൂടെ സാധിക്കുമെന്ന് സ്കൈറൂട്ട് സഹസ്ഥാപകനും സിഇഒയുമായ നാഗ ഭാരത് ധാക്ക പറഞ്ഞു.

മൂന്ന് വിക്രം റോക്കറ്റുകളാണ് കമ്പനി വികസിപ്പിക്കുന്നത്. അവ വിവിധ ഖര, ക്രയോജനിക് ഇന്ധനങ്ങളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 2960 കിലോഗ്രാമിനും 560 കിലോഗ്രാമിനും ഇടയില്‍ ഭാരം സണ്‍ സിങ്ക്രണസ് പോളാര്‍ ഓര്‍ബിറ്റിലേക്ക് വഹിക്കാന്‍ ഇവയ്ക്ക് കഴിയും.

Related Articles

Back to top button