KeralaLatest

ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തി നേടി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. സമ്പര്‍ക്കം വഴി അഞ്ച് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി രോഗം ബാധിച്ച അഞ്ച് പേരില്‍ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഒന്‍പത് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു. നവോത്ഥാന നായകന്‍ പൊയ്കയില്‍ ശ്രീകുമാരഗുരുവിനെ അനുസ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തൃശൂര്‍ 26, കണ്ണുര്‍ 14, മലപ്പുറം 13, പത്തനംതിട്ട 13, പാലക്കാട് 12, കൊല്ലം 11, കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം, കാസര്‍ഗോഡ്, തിരുവനന്തപുരം നാല് വീതം.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവന്തപുരം 3, കൊല്ലം 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂര്‍, പാലക്കാട് മൂന്ന്, കോഴിക്കോട് എട്ട്, മലപ്പുറം ഏഴ്, കണ്ണൂര്‍ 13, കാസര്‍ഗോഡ് 2.

കഴിഞ്ഞ 24 മണിക്കൂറില്‍ 5244 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2057 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2662 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 286 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാ വിഭാഗത്തിലുമായി 2,64,727 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചു.

സ്വകാര്യ ലാബുകളില്‍ പരിശോധിച്ച 1,71,846 പേരുടെ സാമ്പിളുകളില്‍ 2774 എണ്ണത്തില്‍ ഫലം വരാനുണ്ട്. സെന്‍്‌റിനല്‍സ് സര്‍വേ വഴി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട 46689 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 45065 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 118 ആയി വര്‍ദ്ധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പൊന്നാനി താലൂക്കില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ ജൂലൈ ആറ് അര്‍ദ്ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. ഇവിടെ വ്യാപകമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button