InternationalLatest

താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ റഷ്യന്‍ പ്രസിഡന്റ്

“Manju”

വാഷിങ്ടണ്‍: റഷ്യ- യുക്രൈന്‍ സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ വെടിനിര്‍ത്തല്‍ താല്‍കാലികമായി പ്രഖ്യാപിച്ച്‌ റഷ്യ.
ഇതിന് പിന്നാലെയാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. താല്‍കാലിക വെടിനിര്‍ത്തല്‍ കാലത്ത് യുക്രെയിനില്‍ കുടുങ്ങിയവരെ രക്ഷിക്കുമെന്നും റഷ്യ അറിയിച്ചു. ഇതോടെ ഇന്ത്യാക്കാര്‍ അടക്കമുള്ളവര്‍ക്ക് രക്ഷയായി മാറും. ബങ്കറുകളില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും മറ്റും കുടിക്കാന്‍ വെള്ളം പോലും കിട്ടാതെ വലയുകയായിരുന്നു. റഷ്യന്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് ബങ്കറുകളില്‍ നിന്നിറങ്ങി മറ്റ് രാജ്യങ്ങളുടെ സുരക്ഷിതത്വത്തിലേക്ക് മാറാന്‍ കഴിയും. സമാധാന ചര്‍ച്ചകള്‍ക്കും ഇത് സാഹചര്യമൊരുക്കും.
ഇന്ത്യയ്ക്കാരുടെ വേദന റഷ്യ തിരിച്ചറിഞ്ഞു എന്നാണ് ഉയരുന്ന വിലയിരുത്തല്‍. യുക്രെയിനില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ റഷ്യന്‍ പ്രസിഡന്റ് രംഗത്തു വരുമ്ബോള്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ ഗംഗയിലും മുന്നേറ്റമുണ്ടാകും. ഇന്ത്യാക്കാരെ യുക്രെയിനില്‍ നിന്ന് ഒഴിപ്പിക്കാന്‍ സഹായ അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി മോദി പലവിധ ഇടപെടല്‍ നടത്തിയിരുന്നു. ഇതാണ് റഷ്യയെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്.

Related Articles

Back to top button