KeralaLatestThiruvananthapuram

കോവിഡ് പ്രതിരോധം: ടാറ്റ എല്ലക്സി 17 ലക്ഷം രൂപയുടെ ചികിത്സാ സാമഗ്രികൾ കൈമാറി

“Manju”

 

തിരുവനന്തപുരം: ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ടാറ്റ എല്ലക്സി പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം ശാഖ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 17 ലക്ഷം രൂപയുടെ ചികിത്സാ സാമഗ്രികൾ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സംഭാവന ചെയ്തു. ടാറ്റ എല്ലക്സി സി എസ് ആർ മേധാവി വി ശ്രീകുമാർ ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദിന് ജീവൻ രക്ഷാ ഔഷധങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ കൈമാറി. ഒരു ലക്ഷം രൂപയുടെ ജീവൻ രക്ഷാ ഔഷധങ്ങൾ, 1500 പി പി ഇ കിറ്റുകൾ, 1500 എൻ 95 മാസ്കുകൾ, 300 നെബുലൈസേഷൻ മാസ്കുകൾ, 4500 ഹൈ പ്രൊട്ടക്ഷൻ ഏപ്രൺ, പൾസ് ഓക്സീമീറ്ററുകൾ, വെന്റിലേറ്റർ ട്യൂബുകൾ, 2000 ഇ സി ജി ലീഡ്സ്, ഗ്ലൂക്കോസ് സ്ട്രിപ്പുകൾ എന്നിവയാണ് സംഭാവന ചെയ്തത്. ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബി ജോൺ, ബി എസ് സുനിൽകുമാർ, എ ആർ എം ഒ ഡോ ഷിജു മജീദ്, ഡോ അരവിന്ദ്, സെൻലകുമാരി ( സ്റ്റോർസ് വിഭാഗം) എന്നിവർ സംസാരിച്ചു. പ്രതിരോധ – ആരോഗ്യരംഗത്ത് ആവശ്യമായ ഉല്പന്നങ്ങളുടെ നിർമ്മാണ മുൾപ്പെടെ വിവിധ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള ടാറ്റ എല്ലക്സി 2001 മുതൽ തലസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നു.
ചിത്രം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 17 ലക്ഷം രൂപയുടെ ചികിത്സാ സാമഗ്രികൾ ടാറ്റ എല്ലക്സി മേധാവി വി ശ്രീകുമാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദിന് കൈമാറുന്നു

Related Articles

Back to top button