IndiaKeralaLatest

റേഷൻ വിതരണം അഞ്ച് മാസത്തേക്ക് നീട്ടിയ പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം: കെ.സുരേന്ദ്രൻ

“Manju”

 

തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ യോജന പദ്ധതി അഞ്ച് മാസത്തേക്ക് കൂടി നീട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങൾക്ക് വിതരണം ചെയ്തുവരുന്ന സൗജന്യ റേഷൻ തുടരാനുള്ള കേന്ദ്രസർക്കാരിൻെ തീരുമാനം ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഓണവും ദീപാവലിയും മുന്നിൽ കണ്ടുള്ള പ്രഖ്യാപനം കേരളത്തിലെ ജനങ്ങൾക്ക് ഏറെ സഹായകരമാണ്. 90,000 കോടി രൂപ ചിലവു വരുന്ന ഈ പദ്ധതിയിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള നരേന്ദ്രമോദി സർക്കാരിൻെറ പ്രതിബദ്ധതയാണ് വ്യക്തമാകുന്നത്. ഗരീബ് കല്ല്യാൺ യോജനയുടെ കീഴിൽ 1.75 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ജൻധൻ അക്കൗണ്ട് വഴിയും പി.എം കിസാൻ യോജന വഴിയും ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. സംസ്ഥാന സർക്കാരിനെ പോലെ 20,000 കോടി പ്രഖ്യാപിച്ചിട്ട് മുങ്ങുകയല്ല മറിച്ച് പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കുകയാണ് കേന്ദ്രസർക്കാരെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button