IndiaLatestThiruvananthapuram

നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍; താല്‍പര്യ പത്രം ക്ഷണിച്ചു

“Manju”

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍ പദ്ധതിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ഗവേഷണത്തിനും പഠനത്തിനുമായി താല്‍പര്യപത്രം ക്ഷണിച്ചു. യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, റിസര്‍ച്ച്‌ അടിസ്ഥാനമാക്കിയ എന്‍.ജി.ഒകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി നടപ്പിലാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍, മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍, മെയന്റനന്‍സ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനക്രമം തയ്യാറാക്കുക എന്നിവയാണ് വിഷയങ്ങള്‍. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ ഈ മാസം 31നകം ഡയറക്ടര്‍, സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവന്‍, അഞ്ചാംനില, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

പ്രൊപ്പോസലിനൊപ്പം വിശദമായ പദ്ധതിരേഖ, ബഡ്ജറ്റ് പ്ലാന്‍ എന്നിവ ഉള്‍ക്കൊള്ളിക്കണം. സ്ഥാപനത്തിന്റെ നിര്‍ദ്ദിഷ്ട മേഖലയിലെ പ്രവൃത്തി പരിചയം തെളിയിക്കുന്ന സംക്ഷിപ്ത റിപ്പോര്‍ട്ട്, സ്ഥാപനത്തിന്റെ ഘടന, ജീവനക്കാരുടെ വിവരങ്ങള്‍ എന്നിവയും സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പ് [email protected] എന്ന ഇമെയില്‍ വിലാസത്തിലും ലഭ്യമാക്കണം. ഫോണ്‍: 0471-2306040.

Related Articles

Back to top button