IndiaLatest

ഡോക്ടര്‍ തിരക്കിലാണ് ഡയാലിസിസിന് 50 രൂപ

“Manju”

ശ്രീജ.എസ്

കോവിഡ് വ്യാപനത്തിന് ശേഷം വൃക്കരോഗമുള്ളവരും കാന്‍സര്‍ രോഗികളും മറ്റും മതിയായ ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊല്‍ക്കത്തയില്‍ 49 കാരനായ ഡോക്ടര്‍. 50 രൂപയ്ക്ക് ഡയാലിസിസ് നടത്തും. ദക്ഷിണ കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റില്‍ ഒരു ചെറിയ ഡയാലിസിസ് യൂണിറ്റ് നടത്തുന്ന ഡോക്ടര്‍ ഫുവാദ് ഹാലിം ‘കമ്മ്യൂണിസ്റ്റ് ഡോക്ടര്‍’ എന്നാണ് അറിയപ്പെടുന്നത്.

സിപിഎം അംഗമാണ് ഡോ.ഫുവാദ് ഹാലിം. സുഹൃത്തുക്കളും ബന്ധുക്കളുമായി ചേര്‍ന്ന് കൊല്‍ക്കത്ത സ്വാസ്ത്യ സങ്കല്‍പ്പ എന്നൊരു എന്‍ജിയോയും ഡോ.ഹാലിം നടത്തുന്നു. ദ പ്രിന്റ് ആണ് ഡോ.ഫുവാദ് ഹാലിമിനെക്കുറിച്ച്‌ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ പീപ്പിള്‍സ് റിലീഫ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയാണ് ഡോ.ഫുവാദ് ഹാലിം. അതേസമയം സ്വാസ്ത്യ സങ്കല്‍പ്പയ്ക്ക് സിപിഎമ്മുമായി ബന്ധമില്ല.

ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം ഡോ.ഫുവാദ് ഹാലിമിന്റെ ടീം 2190 ഡയാലിസിസുകള്‍ നടത്തി. മൂന്ന് ഡോക്ടര്‍മാരും നാല് സാങ്കേതികപ്രവര്‍ത്തകരുമാണ് സംഘത്തിലുള്ളത്. കോവിഡ് സംശയിക്കുന്ന രോഗികളെ ഹോസ്പിറ്റലുകള്‍ പലതും ചികിത്സയ്ക്കെടുക്കാത്ത ഘട്ടത്തിലാണ്. എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ ഈ ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഡയാലിസിസ് നടത്തിയശേഷം, രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്കായി സര്‍ക്കാര്‍ ക്ലിനിക്കിലേയ്ക്ക് കൊണ്ടുപോകും.

1982 മുതല്‍ 2011 വരെ തുടര്‍ച്ചയായി 29 വര്‍ഷം പശ്ചിമ ബംഗാള്‍ നിയമസഭ സ്പീക്കര്‍ ആയിരുന്ന സിപിഎം നേതാവ് ഹാഷിം അബ്ദുള്‍ ഹാലിമിന്റെ മകനാണ് ഫുവാദ് ഹാലിം

Related Articles

Back to top button