KeralaLatestThrissur

വനമഹോത്സവത്തിന്റെ ഭാഗമായി 13.25 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുമായി മണിയൻ കിണർ ആദിവാസി കോളനി

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

വനമഹോത്സവത്തിന്റെ ഭാഗമായി 13.25 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുമായി മണിയൻ കിണർ ആദിവാസി കോളനി

കോവിഡ് പ്രതിരോധ കിറ്റ് വിതരണത്തിനായി 50,000 രൂപ, എൽപിജി വിതരണത്തിനായി 80500 രൂപ, പി എസ് സി പരിശീലന സഹായ പദ്ധതിക്കായി 10,000 രൂപ, മണിയൻ കിണർ കോളനിക്ക് ചുറ്റും സൗരോർജ്ജ വേലി കെട്ടാൻ 5,30,000 രൂപ, സോളാർ സ്ട്രീറ്റ് ലൈറ്റ് 2,50,000 രൂപ, പോത്തുചാടി- മണിയൻ കിണർ റോഡിനായി 4,00,000 എന്നിങ്ങനെയാണ് വിവിധ പദ്ധതികൾക്ക് തുക വകയിരുത്തിയിരിക്കുന്നത്.

വനമഹോത്സവത്തിന്റെ ഭാഗമായി പീച്ചി വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ 7650 ഫലവൃക്ഷതൈകളാണ് നാട്ടുപിടിപ്പിക്കുന്നത്. ഇതിൽ 2000 എണ്ണം മണിയൻ കിണറിലാണ് വെച്ചുപിടിപ്പിക്കുക. ആദിവാസി മേഖലയിൽ കൂടുതലായി 150 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കും.

ജനവാസ മേഖലകളോട് ചേർന്നുള്ള വനമേഖലയിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നത് വഴി വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും.

പരിസ്ഥിതി പുനരുദ്ധാരണവും ഉറപ്പാക്കും. വന മഹോൽസവത്തിന്റെ ഭാഗമായി ഒളകര ആദിവാസി കോളനിയിലെ 23 ആദിവാസി കുടുംബങ്ങൾക്കുള്ള എൽപിജി വിതരണവും ഇതോടൊപ്പം നടത്തുന്നതാണ്. മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 165 കുടുംബങ്ങൾക്ക് പ്രതിരോധ ഔഷധ കിറ്റ് തയ്യാറാക്കും. ആദിവാസി കോളനിയിലെ യുവതീയുവാക്കൾക്കായി പി എസ് സി പരീക്ഷാ തയ്യാറെടുപ്പിന് വിദ്യാരണ്യം പദ്ധതി ആരംഭിക്കും.

Related Articles

Back to top button