IdukkiKeralaLatest

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.30 അടി

“Manju”

തൊടുപുഴ: മഴ കനത്തതോടെ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. ഇപ്പോള്‍ ജലനിരപ്പ് 140.30 അടിയാണ്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ആദ്യ ജാഗ്രതാ നിര്‍ദേശം ഞായറാഴ്ച നല്‍കിയിരുന്നു.
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2,250 ഘനയടിയായി ഉയര്‍ത്തിയിരുന്നു. എങ്കിലും രാത്രിയോടെ നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2399.10 അടിയാണ്. മുല്ലപ്പെരിയാര്‍ തുറക്കുന്നത് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നിരുന്നു. സെക്കന്‍ഡില്‍ 40,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും.

Related Articles

Back to top button