KeralaLatest

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സാധ്യത

“Manju”

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സാധ്യത.ഇന്നലെ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ അതീവ ജാഗ്രത തുടരുകയാണ്.ജനിതക ശ്രേണീ പരിശോധന പൂര്‍ത്തിയാക്കിയ കൂടുതല്‍ പേരുടെ ഫലം ഇന്ന് പുറത്ത് വന്നേക്കുംധാരാവിയിലും ഒമിക്രോണ്‍ ആശങ്കയുണ്ട്.ടാന്‍സാനിയയില്‍ നിന്നെത്തിയ 49 വയസ്സുള്ള പുരോഹിതനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ ബാധയില്‍ സര്‍ക്കാരിന് ആശങ്കയായി 28 ന് നടന്ന വിവാഹ ചടങ്ങ് മാറിയിരിക്കുകയാണ്. വിവാഹത്തില്‍ പങ്കെടുത്തത്
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറിലേറെ പേര്‍ ആണ്. ഇതില്‍ സ്രവം ശേഖരിക്കാനായത് രോഗബാധിതര്‍ ഉള്‍പ്പടെ 34 പേരുടേത് മാത്രമാണ്.
മുംബൈയില്‍ ഒമിക്രോണ്‍ സംശയിക്കുന്നവരുടെ എണ്ണം 25 ആയി.
19 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍ ആണ്. 6 പേര്‍ ഇവരുമായി സമ്ബര്‍ക്കം ഉള്ളവരും.വിദേശത്തുനിന്ന് എത്തിയ ആറു പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു .16 സാമ്ബിളുകള്‍ കസ്തൂര്‍ബാ ആശുപത്രിയിലും, ഒമ്ബതെണ്ണം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്ലേക്കും അയച്ചു. കുറച്ചു ഫലങ്ങള്‍ ഇന്നു തന്നെ വന്നേക്കും.ഒമിക്രോണ്‍ ആശങ്കയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വാക്സിനേഷനും വേഗം കൂടി. ആഴ്ചയില്‍ ഇതില്‍ 63.24 ലക്ഷം ഡോസ് വാക്സിനാണ് നല്‍കുന്നത്. നവംബറില്‍ ഇത് ശരാശരി 40 ലക്ഷം ആയിരുന്നു.

Related Articles

Back to top button